അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ഫുട്ബോൾ തിരുവള്ളുവർ ചാമ്പ്യൻസ് അണ്ണാമലൈ റണ്ണേഴ്സ് അപ്പ്

ചെന്നൈ: തമിഴ്നാട് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ഇരുപത്താഞ്ചാം തിയ്യതി മുതൽ നടന്നു വന്നിരുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനൽ മത്സരത്തിൽ അണ്ണാമലൈ സർവ്വകലാശാലയെ എതിരില്ലാത്ത രണ്ട് (2-0) ഗോളുകൾക്ക് പരാജയപ്പെടുത്തി വെല്ലൂർ തിരുവള്ളുവർ സർവ്വകലാശാല ജേതാക്കളായി.

അണ്ണാമലൈ സർവ്വകലാശാല (റണ്ണേഴ്സ് അപ്പ്)

ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ മദ്രാസ്സ് സർവ്വകലാശാല എതിരില്ലാത്ത മൂന്ന് (3-0) ഗോളുകൾക്ക് ഹരിയായ കുരുക്ഷേത്ര സർവ്വകലാശാലയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനക്കാരുമായി.

മദ്രാസ്സ് സർവ്വകലാശാല (മൂന്നാം സ്ഥാനം)

അഖിലേന്ത്യാ ജേതാക്കളായ തിരുവളളവർ റണ്ണേഴ് അപ്പായ അണ്ണാമലൈ യൂണിവേഴ്സിറ്റികൾ യഥാക്രമം ദക്ഷിണ മേഖലാ രണ്ടും മൂന്നും സ്ഥാനക്കാരായാണ് ടൂർണ്ണമെന്റിന് എത്തിയതെങ്കിൽ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായ മദ്രാസ് സർവ്വകലാശാല ദക്ഷിണമേഖലാ ചാമ്പ്യൻമാരും ഹരിയാന കുരുക്ഷേത്ര സർവ്വകലാശാല ഉത്തര മേഖലാ ചാമ്പ്യൻമാരുമായിട്ടായിരുന്നു ടൂർണ്ണമെന്റിനെത്തിയിരുന്നത് എന്നത് ഏറെ ശ്രദ്ദേയമായി

കുരുക്ഷേത്ര സർവ്വകലാശാല (നാലാം സ്ഥാനം)