Site icon Fanport

ഇന്റർ സ്കൂൾ ചാമ്പ്യൻസ് കപ്പ്, സെന്റ് അലോഷ്യസ് സെമി ഫൈനലിൽ

തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനും എഫ് സി തൃശ്ശൂരും ചേർന്ന നടത്തുന്ന പ്രഥമ ഇന്റർ സ്കൂൾ ചാമ്പ്യൻസ് കപ്പിൽ സെന്റ് അലോഷ്യസ് സ്കൂൾ സെമി ഫൈനലിൽ. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടങ്ങൾ വിജയിച്ചാണ് അലോഷ്യസ് സെമിയിലേക്ക് കടന്നത്. ഇന്ന് എച് എസ് എസ് അരിമ്പൂരിനെ നേരിട്ട സെന്റ് അലോഷ്യസ് ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ജയിച്ച് സെമിയിലേക്ക് കടക്കുകയായിരുന്നു.

ഇന്ന് സെന്റ് അലോഷ്യസിനായി ജാസിം, അഭിജിത്, ജോസഫ്, ബാസിൽ, നെഹാൻ, അർജുൻ എന്നിവർ ഗോൾ നേടി. ഒരു സെൽഫ് ഗോളും അലോഷ്യസിന് ലഭിച്ചു. ഇന്നലെ കാൽഡിയാൻ എച് എസ് എസിനെയും സെന്റ് അലോഷ്യസ് തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പ് സിയിൽ നിന്ന് ജി എച് എസ് എസ് എരുമപ്പെട്ടിയും സെമിയിലേക്ക് കടന്നു. എം ആർ എം എച് എസ് എസിനെ എതിരില്ലാത്ത‌ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു എരുമപ്പെട്ടിയുടെ സെമിയിലേക്കുള്ള പ്രവേശനം.

Exit mobile version