Site icon Fanport

ഇന്റർ സ്കൂൾ ചാമ്പ്യൻസ് കപ്പ്, ഫൈനൽ നാളെ

തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനും എഫ് സി തൃശ്ശൂരും ചേർന്ന നടത്തുന്ന പ്രഥമ ഇന്റർ സ്കൂൾ ചാമ്പ്യൻസ് കപ്പിന്റെ ഫൈനൽ നാളെ നടക്കും. ഫൈനലിൽ ജി എച് എസ് എസ് എരുമപ്പെട്ടിയും എസ് ആർ കെ ജി എച് എസ് എസ് പുറനാട്ടുകരയുമാണ് ഏറ്റുമുട്ടുക. നാളെ വൈകിട്ട് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയമാകും ഫൈനലിന് വേദിയാവുക. 28 സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു ഇത്. ഇതാദ്യമായാണ് ഒരു ഇന്റർ സ്കൂൾ ടൂർണമെന്റ് ജില്ലാ ഫുട്ബോൾ അസോസിയേഷനു കീഴിൽ നടക്കുന്നത്.

സെമി ഫൈനലിൽ സെന്റ് അലോഷ്യസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ജി എച് എസ് എസ് എരുമപ്പെട്ടി ഫൈനലിലേക്ക് കടന്നത്. എൽ എഫ് സി കൊരട്ടിയെ തോൽപ്പിച്ചാണ് എസ് ആർ കെ ജി എച് എസ് എസ് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു പുറനാട്ടുകരയുടെ വിജയം.

Exit mobile version