ബയേണിനെ ഇന്റർ മിലാൻ തളച്ചു

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്കിനെ ഇന്റർ മിലാൻ പരാജയപ്പെടുത്തി. ഈഡറിന്റെ ഇരട്ട ഗോളുകളാണ് സീരി ഏ ക്ലബ്ബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രീ സീസൺ പരാജയങ്ങൾക്കൊടുവിൽ ചെൽസിയുമായുള്ള മത്സരത്തിൽ തിരിച്ചു വന്ന ബവേറിയന്മാർക്ക് ഇന്ററിനു മുന്നിൽ അടിപതറി.

സിംഗപ്പൂരിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പന്തുമായി മുന്നേറിയത് ബയേൺ ആയിരുന്നു. വെറ്ററൻ താരം റിബെറിയുടെ തകർപ്പൻ ഷോട്ട് ഗോളാകുമെന്നു തോന്നിച്ചെങ്കിലും ഇന്ററിന്റെ ഗോളി സമീർ ഹാൻഡനോവിക്ക് സമർഥമായി തടഞ്ഞു. എട്ടാം മിനുട്ടിൽ ഈഡറിലൂടെ ഇന്റർ മിലൻ അക്കൗണ്ട് തുറന്നു. അന്റോണിയോ കാന്ദ്രേവയുടെ ക്രോസ്സ് ക്ലോസ് റെയിഞ്ചിൽ ഈഡർ ഗോളാക്കിമാറ്റി. 30 ആം മിനുട്ടിൽ ഇവാൻ പെരിസിക്കിന്റെ അസിസ്റ്റിൽ ഈഡർ ഇന്ററിന് വേണ്ടി രണ്ടാം ഗോളും നേടി. രണ്ട് ഗോളുകൾക്ക് പുറമെ റിബറി പരിക്കേറ്റ പുറത്ത് പോയതും ബയേണിന് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മരിയോയുടെ ഇന്റർ ലീഡുയർത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പന്ത് സൈഡ് നെറ്റിൽ കൊണ്ട് നിന്നു. ബയേൺ പിന്നീട് ആക്രമിച്ച് കളിച്ചു എങ്കിലും ഗോളടിക്കുവാൻ സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരി ജംഷധ്പൂരിലേക്ക്, ആശംസ അറിയിച്ച് സമി ദൗത്തി
Next articleഐ ലീഗ്: മാമ ഐസോളിൽ