Picsart 24 02 22 08 24 27 351

അസിസ്റ്റുമായി മെസ്സി, മികച്ച വിജയത്തോടെ ഇന്റർ മയാമി സീസൺ തുടങ്ങി

അമേരിക്കയിൽ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമിക്കും ലയണൽ മെസ്സിക്കും വിജയം. ഇന്ന് നടന്ന മത്സരത്തിൽ റിയൽ സാൾട്ട് ലേക്കിനെ നേരിട്ട ഇന്റർ മയാമി മറുപടിയില്ലാത്ത 2 ഗോളിനാണ് വിജയിച്ചത്. മെസ്സിയും സുവാരസും ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത മത്സരത്തിൽ റോബേർട്ട് ടെയ്ലറാണ് ഇന്റർ മയാമിക്ക് ലീഡ് നൽകിയത്.

39ആം മിനുട്ടിലാണ് ഇന്റർ മയാമിക്കായി ടെയ്ലർ ഗോൾ നേടിയത്. ലയണൽ മെസ്സിയുടെ ത്രൂ പാസ് സ്വീകരിച്ച് ടെയ്ലർ തൊടുത്ത ഷോട്ട് ഗോൾ കീപ്പർക്ക് അനായാസം സേവ് ചെയ്യാമായിരുന്നു എങ്കിലും കീപ്പറുടെ അബദ്ധം ഇന്റർ മയാമിക്ക് ഗുണമായി മാറി.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇന്റർ മയാമി ശ്രമിച്ചു. 83ആം മിനുട്ടിലാണ് രണ്ടാം ഗോൾ വന്നു. മെസ്സിയും സുവാരസും കൂടെ നടത്തിയ ഒരു നീക്കം അവസാനം ഗോമസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ ഇന്റർ മയാമി വിജയം ഉറപ്പിച്ചു. ഇനി ഫെബ്രുവരി 26ന് ഇന്റർ മയാമി എൽ എ ഗാലക്സിയെ നേരിടും.

Exit mobile version