സീരി എ സൂപ്പർ പോരാട്ടം സമനിലയിൽ, നാപോളി തന്നെ ഒന്നാമത്

- Advertisement -

പന്തടക്കത്തിലും അവസരങ്ങളിലും മുന്നിൽ നിന്നു നാപോളിയെ സമനിലയിൽ തളച്ചു ഇന്റർ. ഇറ്റാലിയൻ സീരി എ യിൽ ആദ്യ രണ്ടു സ്ഥാനക്കാർ ഏറ്റുമുട്ടിയ സൂപ്പർ പോരാട്ടത്തിൽ പക്ഷെ ഗോൾ രഹിത സമനില. നാപോളിയുടെ ആക്രമണ നിരയെ മികച്ച പ്രതിരോധം കൊണ്ട് തളച്ച ഇന്റർ അങ്ങനെ നാപോളിയുടെ 8 മത്സരങ്ങൾ നീണ്ട വിജയ പരമ്പരക്കും അവസാനം കുറിച്ചു. ഇതോടെ 9 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള നാപോളി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 23 പോയിന്റുള്ള ഇന്റർ രണ്ടാം സ്ഥാനതുണ്ട്.

8 മത്സരങ്ങളിൽ 26 പോയിന്റുമായി കുതിക്കുകയായിരുന്ന നാപോളി ആത്മാവിശ്വാസത്തോടെയാണ് സ്വന്തം മൈതാനത്ത് ഇറങ്ങിയത്. ചാംപ്യൻസ് ലീഗിൽ സിറ്റിയോടെറ്റ തോൽവിക്ക് ശേഷം ഇറങ്ങിയ നാപോളി പക്ഷെ തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് കളിച്ചത്. തുടർച്ചയായി ആക്രമണം അഴിച്ചു വിട്ട നാപോളി ഇന്റർ സ്‌ട്രൈക്കർ ഇക്കാർഡിക്ക് ഒരു അവസരം പോലും നൽകിയതും ഇല്ല.  ഇതിനിടയിൽ ഇന്റർ ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും നാപോളിയുടെ പ്രതിരോധത്തെ മറികടക്കാനായില്ല.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement