വിചിത്രമായ സെൽഫ് ഗോൾ കണ്ട മത്സരത്തിൽ ചെൽസിക്ക് തോൽവി

ഇന്റർനാഷണൽ ചാമ്പ്യൻസ് ട്രോഫിയിൽ ചെൽസിക്ക് വീണ്ടും തോൽവി. ഇന്റർ മിലാൻ ആണ് ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഇന്റർ മിലാൻ താരം ജോഫ്രേയി കൊണ്ടോബ്യയുടെ വിചിത്രമായ  സെൽഫ് ഗോൾ കണ്ട മത്സരത്തിൽ മിലാന് വേണ്ടി മുൻ മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റീവൻ ജോവറ്റിച്ചും ഇവാൻ പെരിസിച്ചും ഗോൾ നേടി.

പ്രീ സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ഉറച്ച് തന്നെയാണ് ചെൽസി ഇറങ്ങിയത്. മുന്നേറ്റ നിരയിൽ മിഷി ബാത്ശുവായിയും റയൽ മാഡ്രിഡ് വിട്ട് ചെൽസിയിലെത്തിയ മൊറാറ്റയുമാണ് ഇറങ്ങിയത്.  എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോവറ്റിച്ചാചിന്റെ ഗോളിൽ ചെൽസി പിറകിലായി.  ജോവറ്റിച്ചിനെ പെനാൽറ്റി ബോക്സിൽ അസ്പിലിക്വറ്റ ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു. എന്നാൽ റീപ്ലേയിൽ അത് ഫൗൾ അല്ല എന്ന് വ്യക്തമായിരുന്നു. പെനാൽറ്റി കിക്ക്‌ എടുത്ത ജോവറ്റിച്ചിന്റെ പെനാൽറ്റി ചെൽസി ഗോൾ കീപ്പർ തടഞ്ഞെങ്കിലും തിരിച്ച് വന്ന പന്ത് വലയിലാക്കി ജോവറ്റിച്ച്  മിലാന് ലീഡ് സമ്മാനിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ പെരിസിച്ച് മിലാന്റെ ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിൽ കൂടി പെരിസിച്ചിന്റെ ഒരു മികച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.  തുടർന്ന് ഗോൾ നേടാനായി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. തുടർന്നാണ് കൊണ്ടോബ്യയുടെ വിചിത്രമായ സെൽഫ് ഗോൾ കണ്ടത്. മധ്യ നിരയിൽ നിന്ന് ഗോളിക്ക് പാസ് ചെയ്ത കൊണ്ടോബ്യയുടെ ശ്രമം മിലാൻ ഗോൾ കീപ്പർ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു. തുടർന്ന് സമനില ഗോളിന് വേണ്ടി ചെൽസി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാൻ ചെൽസിക്കയില്ല.

ഈ തോൽവിയോടെ പ്രീ സീസണിൽ കളിച്ച 3 കളികളിൾ രണ്ടിലും തോറ്റ ചെൽസി അടുത്ത ആഴ്ച്ച കമ്മ്യൂണിറ്റി ഷിൽഡിൽ ആഴ്‌സണലിനെ  നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാന മിനുട്ടുകളില്‍ ജയം നേടി ദബാംഗ് ഡല്‍ഹി
Next articleറാവീസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് : പ്രീക്വാര്‍ട്ടര്‍ ലീഗിനു നാളെ ആരംഭം