Site icon Fanport

ഇൻസ്റ്റഗ്രാമിൽ 250 മില്യൺ ഫോളോവേഴ്സ് ആകുന്ന ആദ്യ വ്യക്തി ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തെ റെക്കോർഡുകൾ ഒക്കെ മറികടന്നു കിണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവോഴ്സ് ഉള്ള റൊണാൾഡോ ഇപ്പോൾ അവിടെ ഒരു നാഴികക്കല്ലു കൂടെ കടന്നു. 250 മില്യൺ ഫോളോവേഴ്സ് ആകുന്ന ആദ്യത്തെ വ്യക്തി ആയാണ് റൊണാൾഡോ ഇന്ന് മാറിയിരിക്കുന്നത്.

അമേരിക്കൻ ഗായിക ആയ അരിയന ഗ്രാൻഡെ ആണ് റൊണാൾഡോക്ക് പിന്നിൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് എണ്ണത്തിൽ ഉള്ളത്. അരിയനയ്ക്ക് 213 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 209 മില്യണുമായി റോക്ക് ആണ് പിറകിൽ. ലയണൽ മെസ്സിക്ക് 174 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റയിൽ ഉള്ളത്.

Exit mobile version