Site icon Fanport

ഇഞ്ച്വറി ടൈം ഗോളിന് ഗോകുലം വിജയം കൈവിട്ടു

ഗോവയിൽ നടക്കുന്ന AWES കപ്പിലെ രണ്ടാം മത്സരത്തിൽ ഗോകുലത്തിന് സമനില. സ്പോർടിംഗ് ഗോവയെ നേരിട്ട ഗോകുലം ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളിലാണ് വിജയം കൈവിട്ടത്. മത്സരം 1-1 നിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ നാസറിലൂടെ ഗോകുലം മുന്നിൽ എത്തിയതായിരുന്നു. കളിയുടെ 87ആം മിനുട്ടിൽ സലീൽ ചുവപ്പ് കണ്ട് പുറത്തായതാണ് ഗോകുലത്തിന്റെ താളം തെറ്റിച്ചത്. ഗോകുലം ജേഴ്സിയിലെ അരങ്ങേറ്റത്തിലാണ് സലീൽ ചുവപ്പ് കണ്ടത്.

10 പേരായി ചുരുങ്ങിയ ഗോകുലം കേരള എഫ് സിയുടെ വലയിലേക്ക് 94ആം മിനുട്ടിൽ അകെരാജ് മാർടിൻസാണ് ഗോൾ കയറ്റിയത്. ഇനി ഒരു മത്സരം മാത്രമെ ഗോകുലത്തിന് ഗ്രൂപ്പിൽ അവശേഷിക്കുന്നുള്ളൂ. ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി ഒ എൻ ജി സിയോട് പരാജയപ്പെട്ടിരുന്നും അവസാന മത്സരത്തിലെ സെസ അക്കാദമിയെ വലിയ ഗോളിന് തോൽപ്പിക്കുകയും ഒപ്പം സ്പോർടിംഗ് ഗോവ വലിയ മാർജിനിൽ ഒ എൻ ജി സിയോട് തോൽക്കുകയും ചെയ്താലെ ഗോകുലത്തിന് ഇനി സെമി പ്രതീക്ഷയുള്ളൂ.

Exit mobile version