ഇഞ്ച്വറി ടൈം ഗോളിൽ ബൂട്ടിയ സ്കൂളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

അണ്ടർ 18 ഐലീഗ് ഫൈനൽ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബൈചുങ് ബൂട്ടിയ സ്കൂളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിനാണ് വിജയം സ്വന്തമാക്കിയത്. ആവേശകരാമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ പിറന്ന മത്സരം 2-2 എന്ന നിലയിൽ ആണ് 93ആം മിനുട്ട് വരെ നിന്നത്.

93ആം മിനുട്ടിൽ ആദർശ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയന്റ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ പ്രഗ്യാനും ബാദുശയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ജയത്തോടെ 2 മത്സരങ്ങളിൽ നാലു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയുമായി സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 20ആം തീയതൊ ബ്ലാസ്റ്റേഴ്സ് ഡി എസ് കെ ശിവജിയൻസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement