പരിക്ക് മാറി, എമ്പപ്പെ റയൽ മാഡ്രിഡിന് എതിരെ കളിക്കും

പരിശീലനത്തിനിടെ പരുക്ക് ഏറ്റ എമ്പപ്പെ ഇന്ന് നടക്കുന്ന റയൽ മാഡ്രിഡിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കില്ല എന്നായിരുന്നു കരുതിയിരുന്നത് എങ്കിലും താരം തിരികെയെത്തിൻ ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു. എംബാപ്പെക്ക് കഴിഞ്ഞ തിങ്കളാഴ്ച പരിശീലനത്തിൽ ആയിരുന്നു പരിക്കേറ്റത്.

ഇന്നലെ താരം വീണ്ടും പിഎസ്ജി സ്റ്റേഡിയത്തിൽ പരിശീലന സെഷനിൽ പങ്കെടുത്തു. “എമ്പപ്പെ സുഖമായിരിക്കുന്നു,” സെഷനു മുമ്പുള്ള പത്രസമ്മേളനത്തിൽ പോച്ചെറ്റിനോ പറഞ്ഞു.

“ആദ്യം അദ്ദേഹത്തിന് അൽപ്പം വേദനയുണ്ടായിരുന്നു, പക്ഷേ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അയാൾക്ക് സാധാരണ പോലെ നടക്കാൻ കഴിഞ്ഞു.” പോച്ചെറ്റിനോ പറഞ്ഞു. ആദ്യ പാദത്തിൽ എമ്പപ്പെയുടെ ഗോളിൽ ആയിരുന്നു പി എസ് ജി റയലിനെ തോൽപ്പിച്ചിരുന്നത്.

Exit mobile version