പരിക്ക്,ഫ്രഞ്ച് താരത്തിന് ലോകകപ്പ് നഷ്ടമാകും

- Advertisement -

ഫ്രഞ്ച് ഡിഫൻഡർ ലോറന്റ് കൊഷേൽനിക്ക് അടുത്ത മാസം നടക്കുന്ന ലോകകപ്പ് നഷ്ടമാകും. ഇന്നലെ യൂറോപ്പ സെമി ഫൈനലിൽ ആഴ്സ്ണലിനു വേണ്ടി കളിക്കുന്നതിനിടെ ഏറ്റ പരിക്കാണ് താരത്തൊന്റെ ലോകകപ്പ് സ്വപനങ്ങൾ അവസാനിപ്പിച്ചത്. കളിയുടെ പന്ത്രണ്ടാം മിനുട്ടിൽ ആയിരുന്നു കൊഷേൽനിയുടെ പരിക്ക്. തന്റെ ഫൂട്ടിംഗ് നഷ്ടപ്പെട്ട കൊഷേൽനിയുടെ കണങ്കാലിന് പരിക്കേൽക്കുക ആയിരുന്നു.

സീസണിൽ പലപ്പോഴായി കൊഷേൽനിക്ക് പരിക്കേറ്റിരുന്നു. താരത്തെ ഇന്നലെ സ്ട്രെക്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടു പോയത്. ലോകകപ്പിന് മുമ്പ് താരം തിരിച്ചെത്തില്ല എന്നു തന്നെയാണ് ആഴ്സ്ണൽ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement