ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇനിയേസ്റ്റ ജപ്പാനിൽ

- Advertisement -

ബാഴ്‌സലോണയുടെ ഇതിഹാസതാരം ആന്ദ്രെ ഇനിയെസ്റ്റ ജപ്പാനിലെത്തി. താരരാജാവിന്റെ പുതിയ ക്ലബായ വിസല്‍ കോബിൽ എട്ടായിരത്തിലധികം വരുന്ന ആരാധകരാണ് കാത്ത് നിന്നത്. ഹർഷാരവങ്ങളുമായി തങ്ങളുടെ ഹോം ഗ്രൗണ്ടിലെത്തിയ താരത്തെ അവർ സ്വീകരിച്ചു. ബാഴ്സയുടെ സ്പോണ്സർ റാകുട്ടന്റെ ഉടമ ഹീറോഷി മികിതാനിയോട് ഒപ്പമാണ് ബാഴ്സ ഇതിഹാസം ജപ്പാനിലേക്ക് യാത്ര പുറപ്പെട്ടത്. ജപ്പാൻ ക്ലബ്ബ് വിസെ കൊബേയുടെ ഉടമ കൂടിയാണ് ഹീറോഷി.

1996ൽ പന്ത്രണ്ടാം വയസ്സിൽ ബാഴ്‌സയിലെത്തിയതാണ് ഇനിയേസ്റ്റ. 639 മത്സരങ്ങൾ ഇതുവരെ ഇനിയേസ്റ്റ് ക്ലബിനായി കളിച്ചിട്ടുണ്ട്. 2015 മുതൽ ബാഴ്സലോണയുടെ ക്യാപ്റ്റനും ഇനിയേസ്റ്റയാണ്. ജപ്പാനിൽ കളിക്കളത്തിലെ ഈ മാന്ത്രികന്റെ കളികാണാൻ ആരാധകവൃന്ദമുണ്ടാവുമെന്നുറപ്പാണ്. എട്ടാം നമ്പറുള്ള ചുവന്ന ജേഴ്‌സിയിൽ ആന്ദ്രെ ഇനിയെസ്റ്റ ചരിത്രമെഴുതുമെന്ന കാര്യം ഉറപ്പാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement