Site icon Fanport

ഇനിയേസ്റ്റ ജപ്പാൻ വിട്ടു, വിരമിക്കില്ല

ഐതിഹാസിക സ്പാനിഷ് മിഡ്ഫീൽഡർ ആന്ദ്രേസ് ഇനിയേസ്റ്റ വിസൽ കോബെയോട് വിടപറഞ്ഞു, ജപ്പാനിലെ തന്റെ അഞ്ച് വർഷത്തെ കാലഘട്ടം അവസാനിപ്പിക്കുന്നതായി താരം അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജന്മദിനം ആഘോഷിച്ച 39 കാരനായ ഫുട്ബോൾ ഐക്കൺ വിരമിക്കാൻ സാധ്യതയില്ല. ഭാവി കുറച്ച് ദിവസങ്ങൾക്ക് ശേഷം തീരുമാനിക്കും എന്ന് ഇനിയേസ്റ്റ പറഞ്ഞു.

ഇനിയേസ്റ്റ 23 05 25 15 38 06 768

ബാഴ്സലോണ വിട്ടായിരുന്നു ഇനിയേസ്റ്റ
വിസൽ കോബെയിൽ എത്തിയത്‌. അവിടെ ഇനിയേസ്റ്റ രണ്ട് കിരീടങ്ങൾ നേടി. ഇനി എവിടെയാകും ഇനിയേസ്റ്റ കളിക്കുക എന്നതാകും ഏവരും ഉറ്റു നോക്കുന്നത്. “വീണ്ടും വീണ്ടും കളിക്കാനും മത്സരിക്കാനും എനിക്ക് നല്ല സാഹചര്യം തോന്നുന്നു” എന്ന് ഇനിയേസ്റ്റ പറഞ്ഞത് അദ്ദേഹം വിരമിക്കില്ല എന്നതിന്റെ സൂചനയാണ്.

അദ്ദേഹം യൂറോപ്പിലേക്ക് തിരികെ വരുമോ അതോ സൗദി അറേബ്യയിലേക്ക് പോകുമോ എന്നത് കണ്ടറിയണം.

Exit mobile version