Site icon Fanport

ജപ്പാനിൽ ഇനിയേസ്റ്റയുടെ ആദ്യ ഗോൾ ഗംഭീരം!!!

ജപ്പാൻ ലീഗിൽ കളിക്കുന്ന ഇനിയേസ്റ്റ തന്റെ ജപ്പാനിലെ ആദ്യ ഗോൾ ഇന്ന് നേടി. ഇനിയേസ്റ്റയുടെ കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നാണ് ഇന്ന് ജപ്പാനിൽ വിസെൽ കോബയ്ക്കായി ഇനിയേസ്റ്റ് നേടിയത്. കളിയുടെ 15ആം മിനുട്ടിൽ ആയിരുന്നു ഇനിയേസ്റ്റയുടെ ഗോൾ. പൊഡോൾസ്കിയിൽ നിന്ന് പാസ് സ്വീകരിച്ച ഇനിയേസ്റ്റ ഒരു മികച്ച ഫസ്റ്റ് ടച്ചിലൂടെ ഡിഫൻഡറെ ബീറ്റ് ചെയ്ത് അഡ്വാൻസ് ചെയ്ത് വന്ന ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

മത്സരം 2-1ന് ഇനിയേസ്റ്റയുടെ ടീമായ കോബെ വിജയിച്ചു. ഫുരുഹാഷി ആണ് കോബെയുടെ രണ്ടാം ഗോൾ നേടിയത്‌. വിജയം ക്ലബിനെ ലീഗിൽ നാലാം സ്ഥാനത്ത് എത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version