Site icon Fanport

വിസ പ്രശ്നം, ഇന്ന് ബഹ്റൈനെതിരെ ഇറങ്ങാൻ ഇന്ത്യക്ക് ആകെ 14 താരങ്ങൾ

ഇന്ന് ബഹ്റൈനെതിരായ സൗഹൃദ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് നിരവധി പ്രതിസന്ധികൾ ആണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. വിസ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ഇന്ത്യക്ക് ഏഴ് താരങ്ങളെ ആണ് വിസ ഇല്ലാത്തതിനാൽ ഇന്നലെ ബഹ്റൈനിലേൽക് കൊണ്ടു പോകാൻ കഴിയാതിരുന്നത്. അവർ ഇന്ന് മാത്രമെ ബഹ്റൈനിലേക്ക് എത്തൂ. അവരെ ഇന്ന് നടക്കുന്ന മത്സരത്തിൽ ഉപയോഗിക്കാൻ ആവില്ല.

അന്ദ്രിന്ദർ സിംഗ്, ചിംഗ്ലൻ സെന, ആകശ് മിശ്ര, അനിരുദ്ധ് താപ, ബ്രാണ്ടൺ ഫെർണാണ്ടസ്, അനികേത് യാഥവ്, ബിപിൻ സിംഗ് എന്നിവരാണ് വിസ പ്രശ്നം കാരണം ഇന്നലെ ഇന്ത്യയിൽ തന്നെ നിൽക്കേണ്ടി വന്നത്. ഐ എസ് എൽ ഫൈനലിൽ കലീച്ച താരങ്ങളെയും ഇന്ന് ബഹ്റൈനെതിരെ സ്റ്റിമാച് കളിപ്പിക്കില്ല. ആകെ 25 അംഗ സ്ക്വാഡിൽ 14 താരങ്ങൾ മാത്രമെ സ്റ്റിമാച് ഉപയോഗിക്കു എന്ന് ചുരുക്കം. ഇതിൽ രണ്ട് ഗോൾ കീപ്പർമാരും ഉണ്ട്.

Exit mobile version