സ്പെയിനിൽ ഇന്ത്യൻ കുട്ടികൾക്ക് ഉജ്ജ്വല ജയം

- Advertisement -

സ്പെയിനിൽ ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീമിന് മികച്ച ജയം. സ്പെയിൻ ക്ലബ് ആയ സി എഫ് ലാ വാൾ കേഡറ്റിനെയാണ് ഇന്ത്യൻ കുട്ടികൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ഇന്ത്യ ഗോളടി തുടങ്ങി. വിക്രമിന്റെ ക്രോസിൽ നിന്ന് റിഡ്ജെയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.  തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് ക്യാപ്റ്റൻ ഗിവ്‌സണിന്റെ പാസിൽ നിന്ന് ബേക്കെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ഗിവ്‌സണിലൂടെ മൂന്നാമത്തെ ഗോളും നേടി. മത്സരത്തിന്റെ അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ തുടരെ തുടരെ രണ്ടു ഗോളടിച്ച് ഇന്ത്യ മത്സരത്തിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു. ഡനുവും ലാൽറോകിമയുമായാണ് ഗോളുകൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ലാ വാൾ തങ്ങളുടെ ആശ്വാസ ഗോൾ  നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement