ഇന്ത്യൻ അണ്ടർ 16 ടീമിന് രണ്ടാം ജയം

ജോക്കി യൂത്ത് കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് രണ്ടാൻ വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സിംഗപ്പൂരിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി രോഹിത് ദാനു ഇരട്ടഗോളുകൾ നേടി. മെൽവിനാണ് മൂന്നാം ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനീസ് തായ്പൈ ടീമിനെ എതിരില്ലാത്ത നാലു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. നാളെ അവസാന മത്സരത്തിൽ ഇന്ത്യ ഹോങ്കോങിനെ നേരിടും. അണ്ടർ 17 വിഭാഗങ്ങൾക്കായുള്ള ടൂർണമെന്റിലാണ് ഇന്ത്യൻ അണ്ടർ 16 ടീം മികവ് തെളിയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെപ്പോക്കില്‍ പരിശീലനമാരംഭിച്ച് സൂപ്പര്‍ കിംഗ്സ്, ധോണിയെത്തി
Next articleഞങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിനു കാരണക്കാര്‍ ഭുവനേശ്വറും ബുംറയും: ചഹാല്‍