Local Sports News in Malayalam

ഇന്ത്യൻ കുട്ടികൾക്ക് സ്പെയിനിൽ വീണ്ടും ജയം, നോക്കൗട്ടിൽ ബാഴ്സലോണയോട് മുട്ടാൻ സാധ്യത

ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് സ്പെയിനിൽ രണ്ടാം വിജയം. ഇന്ന് എം ഐ സി കപ്പിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ബി സി എൻ ഓസ്ട്രേലിയക്കെതിരെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കു വേണ്ടു ദാനു നാലു ഗോളുകളാണ് ഇന്ന് നേടിയത്. ആദ്യ 15 മിനുട്ടിൽ തന്നെ ദാനു ഇന്ന് ഹാട്രിക്ക് നേടിയിരുന്നു. ദാനുവെ കൂടെ ഇരട്ട ഗോളുമായി ഏനമും ഒരോ ഗോളുമായി റിഡ്ജ്, വിക്രം, തൊയ്ബ എന്നിവരും തിളങ്ങി.

രണ്ട് വിജയങ്ങളുമായി നിൽക്കുന്ന ഇന്ത്യ ഇന്ന് തന്നെ തങ്ങളുടെ മൂന്നാം മത്സരവും കളിക്കും. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എസ് ഡീ വിറ്റ്രെരങ്കയെ ആണ് ഇന്ത്യ നേരിടുക. രാത്രി 7.30നാണ് മത്സരം.

രണ്ട് വിജയത്തോടെ തന്നെ റൗണ്ട് ഓഫ് 32വിലേക്ക് യോഗ്യത ഉറപ്പിച്ച ഇന്ത്യയ്ക്ക് പക്ഷെ മൂന്നാം മത്സരവും വിജയിച്ചെ പറ്റു. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയില്ലാ എങ്കിൽ നേരിടുക ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനക്കാരെ ആകും. ഗ്രൂപ്പ് ഐ യിൽ ബാഴ്സലോണ അണ്ടർ 16 ടീമാണ് ഒന്നാം സ്ഥാനത്തുള്ളത്. മികച്ച ഫോമിലുള്ള ബാഴ്സലോണ അവസാന മത്സരത്തിൽ എതിരില്ലാത്ത 14 ഗോളുകൾക്ക് ലോസ് ഏഞ്ചൽസിനെ തോൽപ്പിച്ച് നിൽക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like