ഇന്ത്യൻ അണ്ടർ 16 ടീം സ്പെയിനിൽ

ഇന്ത്യൻ അണ്ടർ 16 ടീം സ്പെയിനിൽ എത്തി. സ്പെയിനിൽ എം ഐ സി ഫുട്ബോൾ കപ്പിൽ ആണ് ഇന്ത്യൻ ടീം പങ്കെടുക്കുന്നത്. ഹോങ്കോങ്, ചൈനീസ് തായ്പൈ, സിംഗപ്പൂർ എന്നിവരെ പരാജയപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കുട്ടികൾ ജോക്കി യൂത്ത് കപ്പ് ഉയർത്തിയത്.

ഗ്രൂപ്പ് പിയിൽ ഉള്ള ഇന്ത്യയുടെ മത്സരങ്ങൾ നാളെയാണ് ആരംഭിക്കുക‌. ഐ എഫ് കെ സ്റ്റോക്സുണ്ട്, സി ഇ എഫ് എസ് പി, ബി സി എൻ എഫ് സി ഓസ്ട്രേലിയ എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. നാളെ സ്റ്റോക്ക്സുണ്ടിനെതിരെ ആണ് ആദ്യ ഇന്ത്യൻ മത്സരം. 21 മത്സരങ്ങളായി ഇന്ത്യൻ അണ്ടർ 16 ടീം പരാജമറിഞ്ഞിട്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആഷസില്‍ സമാന സംഭവം നടന്നുവോ എന്നത് തനിക്കുറപ്പില്ലെന്ന് ജോ റൂട്ട്
Next articleലോര്‍ഡ്സില്‍ കളിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു