അപ്പോസ്‌തൊലോസ് ജിയാനു കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സിക്ക് ഒപ്പം ചേർന്നു

Newsroom

Img 20220819 225729
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യു എ ഇയിലെ പ്രീസീസൺ ക്യാമ്പിനൊപ്പം സ്ട്രൈക്കർ ആയ അപ്പോസ്തൊലോസ് ചേർന്നു. ഇന്നലെ യു എ ഇയിൽ എത്തിയ താരം ഇന്ന് മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനങ്ങൾ ആരംഭിച്ചു. താരം കേരളത്തിൽ പ്രീസീസൺ സമയത്ത് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. യു എ ഇയിലെ പരിശീലനം ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചത്.

ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെ ഒരു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്സ്

ഗ്രീസിൽ ജനിച്ച് ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് മാറി. ഓക്ലെയ് കാനന്‍സിലെ പ്രൊഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ചു. പതിനാല് വര്‍ഷം മുമ്പ് ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമായ അപ്പോലോണ്‍ കലമാരിയസിലേക്കുള്ള ട്രാന്‍സ്ഫറിനെ തുടര്‍ന്ന് വിദേശത്തേക്ക് പോയി.

കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

Img 20220819 225532

2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്നു. ഏഷ്യയിലെ രണ്ട് ഫലവത്തായ സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്ക് കളം മാറി. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടും മുമ്പ് എ ലീഗ് ടീമായ മക്കാര്‍ത്തര്‍ എഫ്‌സിയിലായിരുന്നു.

ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.