ഐ എസ് എൽ നിറയെ കൊറോണ, അഞ്ച് ക്ലബുകൾ ഐസൊലേഷനിൽ

Newsroom

20220114 114207
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു‌. ഐ എസ് എല്ലിൽ 5 ക്ലബുകൾ ആണ് കൊറോണയുടെ ഭീഷണിയിൽ ഉള്ളത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ, ബെംഗളൂരു എഫ് സി, എഫ് സി ഗോവ എന്നീ ക്ലബുകൾ ഐസൊലേഷനിൽ ആണ് ഇപ്പോൾ. ഈ ടീമുകളിലെ താരങ്ങൾ എല്ലാം റൂമുകളിൽ അടച്ച് ഇരിക്കുകയാണ്. മോഹൻ ബഗാൻ ക്യാമ്പിൽ ആറ് കൊറോണ പോസിറ്റീവ് ആയ താരങ്ങൾ ഉണ്ട്. ഇതിൽ സന്ദേശ് ജിങ്കനും റോയ് കൃഷണയും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അവസാന ആറ് ദിവസമായി എ ടി കെ പരിശീലനം നടത്തിയിട്ടില്ല.
20220114 114107
ബെംഗളൂരു എഫ് സിയുടെ ഒരു താരവും കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. നാളെ ബെംഗളൂരു എഫ് സിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടേണ്ടത്. നാളത്തെ മത്സരം മാറ്റിവെക്കില്ല എന്നാണ് അധികൃതർ പറയുന്നത്.

എഫ് സി ഗോവ അവസാന 12 ദിവസനായി അവരുടെ ഹോട്ടലിൽ തന്നെയാണ് നിൽക്കുന്നത്. പരിശീലനം പോലെ വളരെ പരിമിതമായ രീതിയിൽ മാത്രമെ ഗോവയ്ക്ക് നടത്താൻ ആകുന്നുള്ളൂ. ഒഡീഷ ക്യാമ്പിൽ ആറ് ഒഫീഷ്യൽസിന് കൊറൊണ പോസിറ്റീവ് ആയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫുകൾക്ക് ഇടയിൽ കൊറോണ പോസിറ്റീവ് കേസ് ഉണ്ടായതാണ് അവരെ ഐസൊലേഷനിൽ ആക്കുന്നത്.