Local Sports News in Malayalam

ഹാളിചരൺ നർസാരി ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി

ഹാളിചരൺ നർസാരി ഹൈദരാബാദ് എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാറിലാണ് ഹാളിചരൺ ഒപ്പുവെച്ചിരിക്കുന്നത്. താരം 2020 തുടക്കത്തിലായിരുന്നു ഹൈദരബാദിൽ എത്തിയത്.

ആസാം വിങ്ങർ ഹാളിചരൺ അതിനു മുമ്പ് രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിലായിരുന്നു. ഈ കഴിഞ്ഞ സീസണിൽ ഹൈദരബാദിനായി ആകെ അഞ്ചു മത്സരങ്ങൾ മാത്രമേ നർസാരി കളിച്ചിരുന്നുള്ളൂ. എങ്കിലും താരത്തിന്റെ കരാർ പുതുക്കാൻ തന്നെ ക്ലബ് തീരുമാനിച്ചു.

ഐ എസ് എല്ലിൽ ഇതുവരെ 84 മത്സരങ്ങൾ നർസാരി കളിച്ചിട്ടുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് നർസാരി. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.

You might also like