ഗോകുലത്തിന്റെ വലകാത്ത രക്ഷിത് ദാഗർ ഇനി ഐ എസ് എല്ലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ ഗോൾ കീപ്പർ ആയിരുന്ന രക്ഷിത് ദാഗർ ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി ആകും രക്ഷിതിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം കിരീടം നേടിയതിൽ വലിയ പങ്കു വഹിച്ച താരമാണ് രക്ഷിത് ദാഗർ. കഴിഞ്ഞ സീസണിൽ 7 ക്ലീൻഷീറ്റ് നേടാൻ അദ്ദേഹത്തിനായിരുന്നു. ആകെ 15 ഗോളുകൾ മാത്രമേ ഗോകുലം വഴങ്ങിയിരുന്നുള്ളൂ.

സുദേവ ഡൽഹി എഫ് സിയിൽ നിന്നായിരുന്നു രക്ഷിത് ഗോകുലത്തിലേക്ക് എത്തിയത്. ഐ ലീഗിൽ വിവിധ ക്ലബ്ബുകൾക്കായ് 50ൽ അധികം മത്സരങ്ങൾ രക്ഷിത് കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ് സി, ഡി എസ്‌കെ ശിവജിയാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് രക്ഷിത് മുമ്പ് കളിച്ചത്. രക്ഷിത് പഞ്ചാബ് എഫ് സിക്ക് ഒപ്പവും ഐ ലീഗ് കിരീടം ജയിച്ചിട്ടുണ്ട്.