ബെംഗളൂരു വിട്ട ക്ലൈറ്റൻ സിൽവ ഇനി ഈസ്റ്റ് ബംഗാളിൽ

ബെംഗളൂരു എഫ് സിക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്ന വിദേശ താരം ക്ലൈറ്റൻ സിൽവ ഇനി ഈസ്റ്റ് ബംഗാളിൽ. ക്ലൈറ്റൻ സിൽവയുമായി ഈസ്റ്റ് ബംഗാൾ കരാറിൽ എത്തി. അവസാന രണ്ട് സീസണുകളിലായി താരം ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു. ബെംഗളൂരുവിന്റെ പ്രകടനം മോശമായിരുന്നു എങ്കിലും ക്ലൈറ്റൻ ബെംഗളൂരു ജേഴ്സിയിൽ മികച്ചു നിന്നിരുന്നു.

ഐ എസ് എല്ലിൽ 37 മത്സരങ്ങൾ കളിച്ച താരം 16 ഗോളുകൾ അടിക്കുകയും 7 ഗോളുകൾ ഒരുക്കുകയും ചെയ്തിരുന്നു‌. ബ്രസീലിയൻ സ്വദേശിയായ ക്ലൈടൻ സിൽവ ഈസ്റ്റ് ബംഗാളിനായും ഗോളടിച്ചു കൂട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് സിൽവ. 35കാരനായ താരം തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. തായ്ലന്റിലെ മുവാങ്തോങ് യുണൈറ്റഡിലും സുഫൻബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സിൽവ ചിലവഴിച്ചത്. ഇതു കൂടാതെ ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളിലും സിൽവ കളിച്ചിട്ടുണ്ട്. തായ്ലാന്റിൽ 100ൽ അധികം ഗോളുകൾ അടിക്കുന്ന ആദ്യ വിദേശ താരമായി സിൽവ മുമ്പ് മാറിയിരുന്നു.

Story Highlight: Emami East Bengal has officially announced the signing of Cleiton Silva

Comments are closed.