ചെന്നൈയിന്റെ പുതിയ പരിശീലകൻ ഇംഗ്ലണ്ടിൽ നിന്ന് ആകും

ഐ എസ് എൽ പുതിയ സീസണായി പുതിയ പരിശീലകനെ തേടുന്ന ചെന്നൈയിൻ അവരുടെ പുതിയ പരിശീലകനെ ഇംഗ്ലണ്ടിൽ നിന്ന് ആകും എത്തിക്കുക. ഇംഗ്ലീഷ് പരിശീലകനായ ജോൺ വില്യം കാർവറുമായി ചെന്നൈയിൻ കരാർ ധാരണയിൽ എത്തിയതായാണ് സൂചനകൾ. 57കാരനായ കാർവർ ഇപ്പോൾ സ്കോട്ലൻഡിന്റെ അസിസ്റ്റന്റ് പരിശീലകൻ ആണ്. 20220606 205305

ഇംഗ്ലീഷ് ഫുട്ബോളിൽ ഏറെ പരിചയസമ്പത്തുള്ള ആളാണ് കാർവർ. അദ്ദേഹം ഒരു കളിക്കാരൻ എന്ന നിലയിൽ ന്യൂകാസിൽ യുണൈറ്റഡ്, കാർഡിഫ് സിറ്റി തുടങ്ങിയ വലിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. അതുകൂടാതെ ന്യൂകാസിൽ യുണൈറ്റഡിലും ലീഡ്സിലും സഹപരിശീലകനായി പ്രവർത്തിക്കുകയും ഒപ്പം അവിടെ കെയർ ടേക്കർ മാനേജറായി പ്രവർത്തിക്കുകയുൻ ചെയ്തിട്ടുണ്ട്. ചെന്നൈയിൻ ഉടൻ തന്നെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. വരും ആഴ്ച തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നും കരുതപ്പെടുന്നു.

Comments are closed.