കാനഡയിൽ ഇയാ‌ൻ ഹ്യൂമിനെ ഞെട്ടിച്ച് മഞ്ഞപ്പട

0

മലയാളികൾ ഈ ലോകത്തിന്റെ എല്ലാ കോണിലും ഉണ്ടാകും എന്നതു പോലെയാണ് ഇപ്പോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഭാഗമായ കനേഡിയൻ മലയാളികളാണ് കഴിഞ്ഞ ദിവസം ലോകത്തിന്റെ മറുകോണിൽ ഇരിക്കുന്ന കാനഡയിൽ താരങ്ങളായത്. കേരള ബ്ലാസ്റ്റേഴ്സ് തിരികെ ടീമിലെത്തിച്ച കനേഡിയൻ സൂപ്പർ സ്ട്രൈക്കർ ഇയാൻ ഹ്യൂമിനെ ഇന്നലെ കാനഡയിൽ വെച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ ഹ്യൂം പോസ്റ്ററുകളും മഞ്ഞ ജേഴ്സിയുമായി സ്വീകരിക്കുക ആയിരുന്നു.

 

ഇന്നലെ കാനഡ ബേസ് ബോൾ ടീമായ ടൊറന്റോ ബ്ലൂ ജേയ്സിന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ഹ്യൂമിനെ അവിടെ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ടെത്തി സ്നേഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് എഫ് ബി പേജിൽ ലൈവ് വന്ന ഇയാൻ ഹ്യൂം കിരീട പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാണെന്ന് എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.