പോർച്ചുഗലിൽ നിന്ന് ജോസ് എഗാസ് എ.ടി.കെ യിൽ

0

മുൻ ഫിഫ അണ്ടർ 20 വേൾഡ് കപ്പ് താരം ജോസ് എഗാസിനെ എ.ടി.കെ സ്വന്തമാക്കി. 30 കാരനായ എഗാസ് പോർച്ചുഗലിന് വേണ്ടിയാണ് 2007 ലെ  അണ്ടർ 20 വേൾഡ് കപ്പിൽ കളിച്ചത്. മുന്നേറ്റ നിരയിൽ കളിക്കുന്ന എഗാസ് രണ്ടു തവണ ഐ എസ് എൽ ചാമ്പ്യന്മാരായ എ.ടി.കെ സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ്. നേരത്തെ അയർലണ്ട് താരം റോബി കീനിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയിരുന്നു.

സെക്വിഞ്ഞ എന്ന പേരിൽ അറിയപ്പെടുന്ന ജോസ് എഗാസ്  ടെഡി ഷെറിങ്ഹാമിനു കീഴിൽ മികച്ച ടീമിനെ പടുത്തുയർത്തുന്ന കൊൽക്കത്ത ടീമിന് നല്ലൊരു മുതൽ കൂട്ടാവും. പോർച്ചുഗൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന സി ഡി നാസിയോനാലിന്റെ താരമായിരുന്ന ജോസ് എഗാസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.