രാജ്യത്തെ മികച്ച ഫാൻ ക്ലബിനുള്ള അവാർഡ് കരസ്ഥമാക്കി മഞ്ഞപ്പട

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക് ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് അവാർഡ്. രാജ്യത്തെ മികച്ച ഫാൻ ക്ലബിനുള്ള പുരസ്കാരമാണ് മഞ്ഞപ്പ സ്വന്തമാക്കിയത്. ഇന്നലെ പ്രഖ്യാപിച്ച അവാർഡിൽ ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആർമിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പട അവാർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മഞ്ഞപ്പടയ്ക്ക് ഉണ്ടായ വളർച്ചയ്ക്കുള്ള അംഗീകാരം ആയി ഇത്. വോട്ടിംഗിലൂടെ ആയിരുന്നു വിജയികളെ കണ്ടെത്തിയത്. മഞ്ഞപ്പടയ്ക്ക് ഐ എസ് എൽ സീസണു മുന്നേ കിട്ടിയ ഒരു വലിയ ഊർജ്ജം കൂടിയായി ഈ അവാർഡ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും മഞ്ഞപ്പട അവാർഡ് സ്വീകരിച്ചു കൊണ്ട് നന്ദി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും മഞ്ഞപ്പടയെ അവാർഡിൽ അഭിനന്ദിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement