ജി വി രാജ കിരീടം ഇന്ത്യൻ നേവിക്ക്!!

ഒരിക്കൽ കൂടി ജിവി രാജ കിരീടം ഇന്ത്യൻ നേവിക്ക്. ഇന്ന് നടന്ന ആവേശ ഫൈനലിൽ എസ് ബി ഐയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി കിരീടം കൊണ്ടുപോയത്. കഴിഞ്ഞ തവണയും ഇന്ത്യൻ നേവി തന്നെയായിരുന്നു ജിവി രാജ ചാമ്പ്യന്മാർ.

നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് എസ് ബി ഐയെ ഇന്ത്യൻ നേവി വീഴ്ത്തിയത്. സെമിയിൽ ബെംഗളൂരിനേയും എഫ് സിയേയും ക്വാർട്ടറിൽ കേരള പോലീസിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ എത്തിയത്.

സെമിയിൽ ഏജീസ് കേരളയെ പരാജയപ്പെടുത്തി ആയിരുന്നു എസ് ബി ഐയുടെ ഫൈനൽ പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൗഹൃദ മത്സരത്തിൽ റിയൽ കാശ്മീരിനെതിരെ ഡെൽഹി ഡൈനാമോസിന് എട്ടുഗോൾ
Next articleഇരട്ടഗോളുമായി 19കാരി പട്രിസിയ, ബാഴ്സ തന്നെ ലീഗിൽ ഒന്നാമത്