
പന്ത്രണ്ടാമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിലേക്ക് കടന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ നേവി ടീം. ഇന്ന് നടന്ന ആദ്യ സെമി പോരാട്ടത്തിൽ ബെംഗളൂരു എഫ് സി ബി ടീമിനെയാണ് ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ പിറന്ന ഏക ഗോളിനായിരുന്നു ഇന്ത്യൻ നേവിയുടെ വിജയം. ജിബിൻ ദേവസി ആണ് വിജയ ഗോൾ നേടിയത്.
കേരള പൊലീസ് ടീമിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി സെമിയിലേക്ക് കടന്നത്. ഡിസംബർ അഞ്ചാം തീയതിയാണ് ഫൈനൽ നടക്കുക. നാളെ നടക്കുന്ന മത്സരത്തിൽ സിഗ്നൽസ് ഗോവ എസ് ബി ഐയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial