കേരള പോലീസിനു ഷൂട്ടൗട്ടില്‍ തോല്‍വി, ഇന്ത്യന്‍ നേവി സെമിയില്‍

- Advertisement -

കേരള പോലീസിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ നേവി ജി.വി.രാജ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെമി ഫൈനലില്‍ കടന്നു. മുഴുവന്‍ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം നേവിയ്ക്കൊപ്പം നിന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ നേവിയുടെ വിജയം.

21ാം മിനുട്ടില്‍ കേരള പോലീസിന്റെ സാദിക് അലിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഇരു പകുതികളിലായി ഗോള്‍ വീഴാതിരുന്നപ്പോള്‍ മത്സരം കേരള പോലീസ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഇഞ്ച്വറി ടൈമില്‍ 92ാം മിനുട്ടില്‍ റിയാദിലൂടെ ഇന്ത്യന്‍ നേവി സമനില നേടുകയായിരുന്നു.

പെനാള്‍ട്ടിയില്‍ കേരള പോലീസിനായി ശരത് ലാല്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ഇന്ത്യന്‍ നേവിയ്ക്കായി സുനില്‍ നായിക്, ബിബാകേ താപ, രാമന്‍ റായി എന്നിവര്‍ ലക്ഷ്യം കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement