
ഇന്ത്യൻ ഫുട്ബോളിന് അണ്ടർ പതിനേഴ് ലോകകപ്പ് തന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകകപ്പ് കളത്തിനകത്തു തന്ന പ്രതീക്ഷയ്ക്കൊപ്പം കളത്തിന് പുറത്ത് ഗ്യാലറിയിൽ ലോകകപ്പ് കൊണ്ട് ഇന്ത്യയ്ക്ക് കിട്ടിയ ആരാധക സംഘമാണ് ‘Blue Pilgrims’. ഇന്ത്യൻ രാജ്യാന്തര ടീമിനെ എവിടെ ചെന്നും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ആരാധക കൂട്ടായ്മ ആണ് Blue Pilgrims.
അണ്ടർ പതിനേഴ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു എന്നറിഞ്ഞപ്പോൾ ആ യുവ ടീമിനെ പിന്തുണയ്ക്കാൻ വേണ്ടി ഇന്ത്യൻ ഫുട്ബോളിലെ മറ്റു ക്ലബുകളുടെ ആരാധകരൊക്കെ രാജ്യത്തിനു വേണ്ടി ഒരുമിച്ച് ഉണ്ടാക്കിയ സംഘമാണിത്. ബെംഗളൂരു ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലെ അംഗമായ വസീം അഹമ്മദാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടു വെക്കുന്നത്.
ബെംഗളൂരു ആരാധകർ, ഡെൽഹി ഡൈനാമോസ് അൾട്രാസ്, ഈസ്റ്റ് ബംഗാൾ ആരാധകർ, ചെന്നൈയൻ ആരാധകരായ സൂപ്പർ മച്ചാൻ, പൂനെയുടെ ആരാധകർ എന്നു തുടങ്ങി വിവിധ ക്ലബുകളുടെ ആരാധകരും ഈ ആശയത്തിന് ഒപ്പം ചേർന്നതോടെ ഇവർ ഇന്ത്യൻ ടീമിന്റെ പന്ത്രണ്ടാമൻ തന്നെ ആവുകയായിരുന്നു.
ഗ്യാലറിയിൽ നീലക്കടൽ ഉണ്ടാക്കുന്നതിലും ബാന്നറുകളും ചാന്റ്സുമായി മുഴുവൻ സമയവും ഇന്ത്യൻ ടീമിനെ പിന്തുണക്കാനും ഈ ബ്ലൂ പിലിഗ്രിംസ് ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് പൊതുവെ ഡെൽഹിയിൽ മികച്ച പിന്തുണയാണ് ഗ്യാലറിയിൽ ലഭിച്ചത്. മൂന്നു മത്സരങ്ങൾക്കും അമ്പതിനായിരത്തിനടുത്ത് കാണികൾ ഡൽഹി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവസാന മത്സരത്തിൽ ഘാനയെ ഇന്ത്യ നേരിട്ടപ്പോൾ 52000 ആൾക്കാരാണ് സ്റ്റേഡിയത്തിൽ എത്തിയത്.
📹 Some energetic moments from the evening 🇮🇳💙#chakdephatte #FIFAU17WC #BackTheBlue pic.twitter.com/t3QWrOb81J
— MINERVA PUNJAB FC (@Minerva_AFC) October 12, 2017
മിനേർവ പഞ്ചാബിന്റെ ആരാധകരും കളിക്കാരും ഒഫീഷ്യൽസും ഗ്യാലറിയിൽ ഇന്ത്യൻ ചാന്റ്സുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും വലിയ മേളവുമായി ഡെൽഹി ഗ്യാലറിയിൽ ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial