
ഇന്ത്യൻ അണ്ടർ പതിനേഴ് ടീമിന്റെ ഭാഗമായിരുന്ന ഉത്തർപ്രദേശ് സ്വദേശി അമർജീത് മിശ്ര പോർച്ചുഗീസ് ക്ലബിൽ. പോർച്ചുഗീസ് മൂന്നാം ഡിവിഷൻ ക്ലബായ സോസിഡാഡ് ഡെസംബ്രോ എന്ന ക്ലബാണ് യുവ ഡിഫൻഡറെ സ്വന്തമാക്കിയിരുന്നത്. ലോകകപ്പ് ഒരുക്കത്തിനായി പോർച്ചുഗലിൽ പരിശീലനത്തിന് പോയ ഇന്ത്യൻ അണ്ടർ പതിനേഴ് ടീമിന്റെ ഭാഗമായിരുന്നു അമർജീത്.
ലോകകപ്പ് അവസാന സ്ക്വാഡിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും പോർച്ചുഗലിൽ അമർജീതിന്റെ പ്രകടനം കണ്ട ക്ലബ് അധികൃതർ താരത്തെ സ്വന്തമാക്കുക ആയിരുന്നു. ടീമുമായി കരാർ ഒപ്പിട്ട അമർജീത് മിശ്ര ഇപ്പോൾ ടീമിന്റെ അണ്ടർ 19 ടീമിനൊപ്പം ആണ്. താമസിയാതെ തന്നെ സീനിയർ ടീമിനൊപ്പം എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അമർജീത് മിശ്ര. ഉത്തർപ്രദേശ് ബൽറാംപുർ സ്വദേശിയാണ്. വിങ്ങ് ബാക്കായി കളിക്കാൻ മികവുള്ള താരം. ഡിഫൻസിലെ ഏതു പൊസിഷനിലും ഇറങ്ങാറുണ്ട്. ഇന്ത്യയെ അണ്ടർ പതിനഞ്ച് പതിനാല് വിഭാഗത്തിലും അമർജീത് പ്രതിനിധീകരിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial