
അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഖത്തറിൽ എത്തി. ദോഹ ഹമദ് ഇന്റർനാഷണൽ എയർപ്പോട്ടിലാണ് കോച്ച് കോൺസ്റ്റന്റൈനും ടീമും ഇന്ന് ഇറങ്ങിയത്. ഖത്തർ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അംഗങ്ങൾ ടീമിനെ എയർപ്പോട്ടിൽ വരവേൽക്കാൻ ഉണ്ടായിരുന്നു.
ഗ്രൂപ്പ് സിയിൽ ആതിഥേയരായ ഖത്തർ, സിറിയ, തുർക്കിമെനിസ്താൻ എന്നിവർ അടങ്ങിയ ശക്തമായ ഗ്രൂപ്പ് സിയിലാണ് ഇന്ത്യയുള്ളത്. ജൂലൈ 19ന് സിറിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാകപ്പിന് യോഗ്യത നേടൽ പ്രയാസമാകും എങ്കിലും ഇന്ത്യൻ അണ്ടർ 23 ടീമിന്റെ അടുത്ത കാലത്തുള്ള പ്രകടനങ്ങൾ പ്രതീക്ഷ തരുന്നുണ്ട്. ഒപ്പം പ്രവാസി മലയാളികൾ അടക്കുള്ള ഇന്ത്യക്കാർ ടീമിനു പിന്തുണയുമായി ഗ്യാലറിയിൽ ഉണ്ടാകും എന്നതും ഇന്ത്യൻ യുവനിരയ്ക്ക് ഗുണം ചെയ്യും. സിംഗപ്പൂരിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് ഇന്ത്യൻ ടീം ദോഹയിലേക്ക് പറന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial