
കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൂന്നാം മത്സരത്തിലും ഈസ്റ്റ് ബംഗാളിനു വിജയം. ഇന്നലെ നടന്ന മത്സരത്തിൽ പീർലസ് എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തകർത്തത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലുണ്ടായിരുന്ന പീർലസാണ് ഈസ്റ്റ് ബംഗാളിനു മുന്നിൽ തകർന്നത്.
ഈസ്റ്റ് ബംഗാളിന്റെ വിജയത്തിന് കരുത്തായത് അവസാന പതിനഞ്ചു മിനുട്ടിൽ സുരാബുദ്ദീൻ നേടിയ ഹാട്രിക്കാണ്. 75, 79, 90 മിനുട്ടുകളിലായിരുന്നു സുരാബുദ്ദീന്റെ ഗോളുകൾ പിറന്നത്. പ്ലാസയും ഗബ്രിയേൽ ഫെർണാണ്ടസുമാണ് ഈസ്റ്റ് ബംഗാളിന്റെ ബാക്കി രണ്ടു ഗോളുകൾ നേടിയത്. പീർലസിനു വേണ്ടി റഹിം നബിയാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ ഈസ്റ്റ് ബംഗാൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
നാളെ നടക്കുന്ന മത്സരത്തിൽ സതേൺ സമിതി മുഹമ്മദൻ സ്പോർടിങിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial