സാഫ് U-15 , U-18 ടൂർണമെന്റ്; ഗ്രൂപ്പുകൾ തീരുമാനമായി

- Advertisement -

ഓഗസ്റ്റിൽ നടക്കുന്ന സാഫ് കപ്പ് അണ്ടർ 15, അണ്ടർ 18 ടൂർണമെന്റുകളുടെ ഗ്രൂപ്പ് ഡ്രോ കഴിഞ്ഞു. അവസാന ടൂർണമെന്റിൽ രണ്ട് വിഭാഗങ്ങളിലും ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. അണ്ടർ 15 ടൂർണമെന്റ് നേപ്പാളിൽ വെച്ചും അണ്ടർ 18 ടൂർണമെന്റ് ഭൂട്ടാനിൽ വെച്ചുമാണ് ഇത്തവണ നടക്കുന്നത്. ഓഗസ്റ്റ് 17നാണ് ടൂർണമെന്റ് ആരംഭിക്കുക.

അണ്ടർ 15 ടൂർണമെന്റിൽ ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശും ശ്രീലങ്കയും ഭൂട്ടാനും മത്സരിക്കും. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. ഒപ്പം ആതിഥേയരായ നേപ്പാളും മാൽഡീവ്സുമാണുള്ളത്. അണ്ടർ 18 ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ആതിഥേയരായ ഭൂട്ടാനും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ള മറ്റു ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ നേപ്പാളും ശ്രീലങ്കയും മാൽഡീവ്സും ഗ്രൂപ്പ് ബിയിലാണ്.

എ എഫ് സി അണ്ടർ 16, അണ്ടർ 19 ടൂർണമെന്റുകൾക്കുള്ള തയ്യാറെടുപ്പാകും എന്നുള്ളത് കൊണ്ടാണ് സാഫ് കപ്പ് ഇത്തവണ അണ്ടർ 16, അണ്ടർ 19 ടൂർണമെന്റുകൾക്ക് പകരം അണ്ടർ 15, 18 ടൂർണമെന്റുകൾ നടത്തുന്നത്. പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പാകിസ്ഥാൻ ഇത്തവണ സാഫ് കപ്പിൽ പങ്കെടുക്കുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement