സാഫ് കപ്പ് ഇ‌ന്ത്യക്ക് മുന്നില്‍ മാൽഡീവ്സും വീണു, ഇനി ഇന്ത്യ പാകിസ്ഥാൻ സെമി പോര്

ബംഗ്ലാദേശിൽ നടക്കുന്ന സാഫ് കപ്പിന്റെ സെമിയിൽ വൻ പോരാട്ടത്തിന് വേദിയൊരുങ്ങി. ചിരവൈരികളായ പാകിസ്ഥാനാകും ഇന്ത്യയുടെ സെമിയിലെ എതിരാളികൾ. ഇന്ന് ഇന്ത്യ തങ്ങളുടെ രണ്ടാ മത്സരവും വിജയിച്ച് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായതോടെയാണ് സെമി പോരാട്ടം തീരുമാനമായത്. ഇന്ന് മാൽഡീവ്സിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കയിരുന്നു ഇന്ത്യയുടെ ജയം. പതിയെ തുടങ്ങിയ ഇന്ത്യ 36ആം മിനുട്ടിൽ ആണ് ആദ്യ ഗോൾ നേടിയത്. ഫറൂക് ചൗധരിക്കൊപ്പം വൺ ടച്ച് ഫുട്ബോൾ കളിച്ചതിന് ശേഷം നിഖിൽ പൂജാരിയാണ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മൻവീർ സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിലും നിരവധി അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല.

ആറു പോയന്റോടെ ഇന്ത്യ ഗ്രൂപ്പ് വി ചാമ്പ്യന്മാരായി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സെമിയിൽ സെപ്റ്റംബർ 12ആം തീയതി ഇന്ത്യ പാകിസ്ഥാനെ നേരിടും.

Previous articleഎഫ് സി കൽപ്പകഞ്ചേരിയിൽ നിന്ന് നാല് താരങ്ങൾ മധ്യപ്രദേശ് ക്ലബിൽ
Next article40 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്