ഏക ഗോളിൽ ന്യൂസിലാൻഡിനു ജയം

- Advertisement -

ചൈനീസ് തായിപേയിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ന്യൂസിലാൻഡ് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.  36ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി കൊണ്ട് മ്യേർ ബെവൻ നേടിയ ഗോൾ ആണ് ഓൾ വൈറ്റ്സിന് 3 പോയിന്റ് നേടി കൊടുത്തത്. ന്യൂസിലാൻഡ് താരം സർപ്രീത് സിംഗിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ബെവൻ ന്യൂസിലാൻഡിന് ലീഡ് നേടി കൊടുത്തത്.

തുടർന്ന് ലീഡ് വർദ്ധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ന്യൂസിലാൻഡിനു ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ന്യൂസിലാൻഡിന്റെ അടുത്ത മത്സരം ജൂൺ 7ന് ഇന്ത്യക്കെതിരെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement