കേരള ബ്ലാസ്റ്റേഴ്സ് U15, U18 ട്രയൽസ് ഇന്നും നാളെയുമായി കൊച്ചിയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15, അണ്ടർ 18 ടീമുകളിലേക്കുള്ള ട്രയൽസ് ഇന്നും നാളെയുമായി (28, 29 July) കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് (വെള്ളി) അണ്ടർ 15 കുട്ടികൾക്കും നാളെ അണ്ടർ 18 താരങ്ങൾക്കുമാണ് ട്രയൽസ്. ജനുവരി 2002 മുതൽ ഡിസംബർ 2004 വരെയുള്ളവരെയാണ് അണ്ടർ 15 വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. 1999 മുതൽ 2002 വരെയുള്ള താരങ്ങളെയാണ് അണ്ടർ 18 ടീമുലേക്ക് പരിഗണിക്കുന്നത്‌.

ജില്ലാ തലങ്ങളിലെങ്കിലും മത്സരിച്ചവരെ‌ മാത്രമെ ട്രയൽസിനു പരിഗണിക്കുകയുള്ളൂ. താല്പര്യമുള്ളവർ കിറ്റും സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം രാവിലെ 9.30ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഖാലിദ് ജാമിലിന് പകരക്കാരനായി, പോൾ ഹോർഹെ കൊയ്‌ലോ ഇനി ഐസോളിനെ നയിക്കും
Next articleയുവേഫയിലും ഫിഫയിലും വില്ലർ ഇനിയില്ല