“കണ്ണീരൊപ്പനൊരു കളിക്കുപ്പായം”, ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സി ലേലത്തിന്

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെയും സെവൻസ് ഫുട്ബാൾ കളിക്കാൻ കേരളത്തിൽ വന്നു കോവിഡ് കാരണം നാട്ടിലേക്ക് തിരികെ പോവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ജേഴ്‌സി ലേലം ചെയ്യാനൊരുങ്ങി ഫുട്ബാൾ താരങ്ങൾ. 2019 ഏഷ്യ കപ്പിൽ കളിച്ച ഇന്ത്യൻ ഫുട്ബാൾ ടീമിലെ മുഴുവൻ താരങ്ങളും കോച്ചും ഒപ്പിട്ട ജേഴ്‌സിയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ തുടങ്ങിയവർ എല്ലാം ഈ കുപ്പായത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

വിദേശ മലയാളിയായ മുഹമ്മദ് മുനീറിനു ഇന്ത്യൻ താരങ്ങൾ സമ്മാനി ച്ച ജേഴ്‌സിയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ലേലത്തിന് ലഭിക്കുന്ന ലഭിക്കുന്ന തുക മുഴുവനും കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും സെവൻസ് കളിയ്ക്കാൻ വന്നു കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശ താരങ്ങൾക്കും നൽകാനാണ് തീരുമാനം. അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സികെ വിനീത്, മുഹമ്മദ് റാഫി തുടങ്ങിയ മലയാളി താരങ്ങൾ എല്ലാം ഈ ഉദ്യമത്തിന് പിൻതുണ അറിയിച്ചിട്ടുണ്ട്.

വാട്സ്ആപ് വഴിയായിരിക്കും ലേലം നടക്കുക, ലേലത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം: 7510686002

Previous articleവിരമിക്കൽ തീരുമാനം പിൻവലിക്കാൻ യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ജേഴ്സിയും എത്തി