ജിങ്കൻ ഇവിടെയൊന്നും കളിക്കേണ്ട ആളല്ലെന്ന് ഇന്ത്യൻ കോച്ച്

- Advertisement -

ജിങ്കനെ വാനോളം പുകഴ്ത്തി ഇന്ത്യൻ നാഷണൽ ടീം കോച്ച് കോൺസ്റ്റന്റൈൻ. മൗറീഷ്യസിനെതിരെ ഇന്ത്യയെ ക്യാപ്റ്റനായി നയിച്ച ജിങ്കന്റെ പ്രകടനത്തെ കുറിച്ചായിരുന്നു കോൺസ്റ്റന്റൈന്റെ പ്രതികരണം. ജിങ്കൻ ഇവിടെ ഒന്നും കളിക്കണ്ട ആളല്ല എന്നും, മികച്ച ലീഗുകളിൽ കളിക്കേണ്ട താരമാണെന്നു കോൺസ്റ്റന്റൈൻ അഭിപ്രായപ്പെട്ടു.

“സന്ദേഷ് ഒരു പോരാളിയാണ്. മുന്നിൽ നിന്ന് ഒന്നിനേയും ഭയക്കാതെ നയിക്കാനുള്ള കഴിവ് ജിങ്കനുണ്ട്”

സുനിൽ ഛേത്രിയുടെ അഭാവത്തിലായിരുന്നു ക്യാപ്റ്റൻസി ആംബാൻഡ് ജിങ്കനെ തേടി ത്രിരാഷ്ട്ര ടൂർണമെന്റിൽ എത്തിയത്. രാജ്യത്തിനു വേണ്ടി കളിക്കുന്നത് തന്നെ അഭിമാനമായി കാണുന്ന തനിക്ക് ക്യാപ്റ്റൻസി ആം ബാൻഡ് എത്രമാത്രം സന്തോഷം നൽകുന്നു എന്ന് പറയേണ്ടതില്ലല്ലോ എന്ന് ക്യാപ്റ്റൻ ജിങ്കനും പ്രതികരിച്ചു.

സുനിൽ ഛേത്രി വിരമിച്ചതിനു ശേഷം സന്ദേശ് ജിങ്കനാണ് ഇന്ത്യയെ നയിക്കാൻ യോഗ്യൻ എന്നും കോച്ച് കോൺസ്റ്റന്റൈൻ കൂട്ടിചേർത്തു. ആദ്യ മത്സരത്തിൽ 2-1ന് മൗറീഷ്യസിനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ സെന്റ് കിറ്റ്സിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement