നാളെ മുംബൈയിൽ അങ്കം, ഇന്ത്യയെ നയിക്കാൻ ജിങ്കൻ

- Advertisement -

ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നാളെ ഇന്ത്യ മൗറീഷ്യസിനെ നേരിടും. മുംബൈയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ സന്ദേശ് ജിങ്കനാകും നയിക്കുക. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രി ഉൾപ്പെടെ ഉള്ള ബെംഗളൂരു എഫ് സി താരങ്ങൾ നാളെ എ എഫ് സി കപ്പ് മത്സരം ഉള്ളതിനാൽ ത്രിരാഷ്ട്ര ടൂർണമെന്റിൽ മത്സരിക്കുന്നില്ല. ആ അവസരത്തിലാണ് ക്യാപ്റ്റൻസി സന്ദേഷ് ജിങ്കനെ തേടി എത്തിയിരിക്കുന്നത്.

പത്ത് അണ്ടർ 23 താരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ടീമിലെ പലതാരങ്ങളുടേയും സീനിയർ അരങ്ങേറ്റത്തിനും നാളെ മുംബൈ സാക്ഷിയാകും. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ടി പി രഹ്നേഷും ടീമിനൊപ്പം ഉണ്ട്. അനസ് എടത്തൊടികയും ജിങ്കനും തന്നെയാകും ഇന്ത്യയുടെ സെന്റർ ബാക്ക് പാട്ണർഷിപ്പ് ആകുക.

അനസ് എടത്തൊടികയുമായി കളിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നും. തനിക്കും അനസിനും ഇടയിൽ മികച്ച കെമിസ്ട്രി ആണ് ഗ്രൗണ്ടിലെന്നും സന്ദേശ് ജിങ്കൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഇരു ടീമുകളേയും ചെറുതായി കാണുന്നില്ല എന്നും കൂടുതൽ ടീമുകളുമായി മത്സരിക്കുന്നത് ടീമിനും ഗുണം ചെയ്യുമെന്നും കോച്ച് കോൺസ്റ്റന്റൈനും പറഞ്ഞു. നാളെ വൈകിട്ട് 8 മണിക്കാണ് മത്സരം. ഓഗസ്റ്റ്‌ 24ാം തീയ്യതിയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement