ഇന്റർ കോണ്ടിനെന്റൽ കപ്പ് ഇന്ന് മുതൽ, ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം

നാലു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന പ്രഥമ ഇന്റർ കോണ്ടിനന്റൽ കപ്പിന് ഇന്ന് മുംബൈയിൽ തുടക്കമാകും. ഇന്ത്യ ആദ്യ മത്സരത്തിൽ തായ്‌വാനെ നേരിടും. ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്റർ കോണ്ടിനെന്റൽ കപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യ, തായ്‌വാൻ, ന്യൂസിലൻഡ്, കെനിയ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ശക്തമായ പോരാട്ടങ്ങൾ ആഗ്രഹിച്ചാണ് ഇത്തരമൊരു ടൂർണമെന്റ് ഒരുക്കിയത് എങ്കിലും മുഴുവൻ ടീമുകളും തങ്ങളുടെ രണ്ടാം നിരയുമായാണ് ടൂർണമെന്റിന് എത്തിയിട്ടുള്ളത്. അത് ടൂർണമെന്റിന്റെ നിറം ഇപ്പോൾ തന്നെ മങ്ങാൻ കാരണമായി. ഇന്ന് വൈകിട്ട് 8 മണിക്കാണ് ടൂർണമെന്റിന്റെ ആരംഭം. മലയാളത്തിൽ അടക്കം മൂന്ന് ഭാഷകളിലെ കമന്ററിയിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്ക് ഒപ്പം യുവതാരം ആഷിക് കുരുണിയനും അവസാന 23 അംഗ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. ആഷികിന്റെ ഇന്ത്യൻ അരങ്ങേറ്റം ഇന്ന് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളും വിജയിക്കൽ മാത്രമാണ് ലക്ഷ്യമെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍
Next articleഇവരിൽ ആരാവും സിദാന്റെ പിൻഗാമി?