മെക്സിക്കൻ മണ്ണിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് കനത്ത പരാജയം

- Advertisement -

ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീമിന് മെക്സിക്കോയിൽ കനത്ത പരാജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മെക്സിക്കോ ഇന്ത്യയെ തകർത്തെറിഞ്ഞത്. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ ഇന്ത്യയെ പിന്നീട് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താൻ മെക്സിക്കോ അനുവദിച്ചില്ല. 23 മിനുട്ടിൽ മറ്റൊരു ഗോളിലൂടെ മെക്സിക്കോ ലീഡ് നില ഇരട്ടിയാക്കി . ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 2-0 പിന്നിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അമർജിത് സിംഗിന്റെ പെനാൽറ്റി ഗോളിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമം നടത്തിയെങ്കിലും  58ആം മിനുട്ടിൽ മെക്സിക്കോ വീണ്ടും ഗോളടിച്ച് ലീഡ് ഇരട്ടിയാക്കി.  കളിയുടെ അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തുടർച്ചയായി ഇന്ത്യൻ വലയിൽ കയറ്റി മെക്സിക്കോ ഗോൾ പട്ടിക പൂർത്തിയാക്കി.

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളുടെ ഭാഗമായാണ് നാല് രാജ്യങ്ങൾ പങ്കെടുന്ന ടൂർണമെന്റിൽ ഇന്ത്യപങ്കെടുക്കുന്നത്. നാളെ കൊളംബിയ അണ്ടർ 17 ടീമുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement