ഇന്ത്യൻ ജൂനിയർസ് ഇന്ന് ഖത്തറിനെതിരെ

2018 U19 ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തറിലെത്തിയ ഇന്ത്യൻ ടീം സന്നാഹ മത്സരത്തിൽ ഇന്ന് ഖത്തറിനെ നേരിടും. ദോഹയിലെ അൽ അറബി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9. 30 നാണ് മത്സരം. നോർട്ടൻ ഡി മറ്റോസിനു കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി ലോകകപ്പ് താരം രാഹുൽ കെപി ഉൾപ്പെടെ ഒരുപിടി u17 താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നടന്ന സാഫ് u19 ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് മറ്റു താരങ്ങൾ വരുന്നത്.

U17 ലോകകപ്പിൽ നിന്നും ഊർജം ഉൾക്കൊണ്ട്‌ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ മത്സരത്തെ നോക്കി കാണുന്നത്. ഗ്രൂപ്പ്‌ ഡിയിൽ ഉൾപ്പെട്ട ഇന്ത്യ, സൗദി, തുർക്മെനിസ്ഥാൻ, യമൻ ടീമുകളെയാണ് നേരിടുന്നത്. മുഴുവൻ മത്സരങ്ങളും ദമാമിലെ മൊഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 4 നു ആതിഥേയരായ സൗദിയെ നേരിടുന്ന ഇന്ത്യൻ ടീം തുടർന്ന് 6 നു യെമെനെതിരെയും പിന്നീട് 8 നു തുർക്മെനിസ്ഥാനെയും നേരിടും. ഗ്രൂപ്പ്‌ ജേതാക്കളും മികച്ച 5 റണ്ണേഴ്‌സ് അപ്പുകളുമാണ് അടുത്ത വർഷം ഇൻഡനേഷ്യയിൽ നടക്കുന്ന ടൂര്ണമെന്റിലേക്ക് യോഗ്യത നേടുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറിന്റെ അഭാവത്തിലും മികച്ച ജയം സ്വന്തമാക്കി പി.എസ്.ജി
Next articleഅയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം തീയ്യതിയായി