അനസ് ടീമിൽ, ആഷിക് കുരുണിയൻ ഇല്ലാതെ ഇന്ത്യ തായ്‌വാനെതിരെ

ചൈനീസ് തായ്‌പേയ്ക്കെതിരെയുള്ള പ്രഥമ ഇന്റർ കോണ്ടിനന്റൽ മത്സരത്തിലെ ആദ്യ മത്സരത്തിൽ ശക്തമായ ടീമിനെയിറക്കി ഇന്ത്യ. കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്റെയും മലയാളി താരം അനസിന്റെയും നേതൃത്വത്തിൽ ആണ് ഇന്ത്യൻ പ്രതിരോധ നിര അണിനിരക്കുന്നത്.

മുന്നേറ്റ നിരയിൽ സുനിൽ ഛേത്രിക്കൊപ്പം ജെജെയും ഇന്ത്യൻ ആക്രമണം നയിക്കും. ഗോൾ പോസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ കാവൽക്കാരൻ ഗുർപ്രീത് സിങ് സന്ധുവാണ്‌ ഇടം നേടിയത്. മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ പതിനൊന്നിൽ ഇടം നേടിയിട്ടില്ല.

ഇന്ത്യൻ ടീം: ഗുർപ്രീത് സിങ് സന്ധു, പ്രീതം കോട്ടൽ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്, അനിരുദ്ധ് താപ്പ, പ്രോണായ് ഹാൽഡർ, ഉദാന്ത സിങ്, സുനിൽ ഛേത്രി, ഹാലിച്ചരൻ നർസരി, ജെജെ ലാൽപെഖ്‌ലുവ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക് മാറാതെ റെനാറ്റോ അഗസ്റ്റോ, ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യത
Next articleചെൽസിയിൽ 2021വരെ ഫ്രാൻ കിർബി തുടരും