
ഇന്ത്യൻ ഫുട്ബോളിന്റെ ഇന്നലെ നേടിയ നിർണ്ണായക ജയം ആഘോഷിക്കാൻ കേരളത്തിലേയും ദേശീയ തലത്തിലേയും പത്രങ്ങൾ മറന്നില്ല. മിക്ക പത്രങ്ങളും സ്പോർട്സ് പേജിലെ ഏറ്റവും വലിയ തലക്കെട്ടായി നൽകി തന്നെ ഇന്ത്യയുടെ വിജയത്തെ കൊണ്ടാടി.

‘വീണ്ടും ഛേത്രി വീണ്ടും ഇന്ത്യ’ എന്ന തലക്കെട്ടോടെയാണ് മലയാള മനോരമ ഇന്ത്യ കിർഗിസ്ഥാൻ വാർത്ത റിപ്പോർട്ട് ചെയ്തത്. ‘ഛേത്രി മിന്നി ഇന്ത്യയ്ക്ക് ജയം’ എന്ന തലക്കെട്ടിൽ വാർത്ത കൊടുത്ത ദേശാഭിമാനിയാണ് മനോരമ കഴിഞ്ഞാൽ ഇന്ത്യൻ ജയത്തിന് കൂടുതൽ സ്ഥലം നൽകിയത്. മാതൃഭൂമി, മംഗളം, മാധ്യമം, കേരള കൗമുദി തുടങ്ങി മലയാളത്തിലെ മിക്ല പത്രങ്ങളും അതീവ പ്രാധാന്യത്തോടെ തന്നെയാണ് ഇന്ത്യൻ ജയത്തിന്റെ വാർത്ത കൊടുത്തത്. ദേശീയ മാധ്യമങ്ങളും ഇന്ത്യൻ ജയത്തെയും സുനിൽ ഛേത്രിയേയും മറന്നില്ല.

ഇന്ത്യൻ ഫുട്ബോൾ അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ പരീക്ഷണമായ കിർഗിസ്ഥാനെതിരായുള്ള ജയത്തെ അർഹിച്ച പരിഗണനയോടെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. മുമ്പ് പലപ്പോഴും വിദേശ ഫുട്ബോളുകൾക്കും ക്രിക്കറ്റിനും അടിയിൽ മറഞ്ഞുപോയിരുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാധ്യമങ്ങളിലെ വളർച്ച പ്രതീക്ഷ നൽകുന്നു.


കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial