ഇന്ത്യൻ കളിക്കാരെ മാത്രം വെച്ചൊരു ദേശീയ ഫുട്ബോൾ ലീഗ് കൂടെ വരുന്നു

- Advertisement -

ഐ ലീഗിനു ഐ എസ് എല്ലിനും പുറമെ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഒരു ദേശീയ ലീഗിനു കൂടെ തയ്യാറാവുകയാണ് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഐ എസ് എൽ ക്ലബുകളുടെ റിസേർവ് ടീമുകളും കോർപ്പറേറ്റ് ടീമുകളും ഉൾപ്പെടെ പങ്കെടുക്കുന്ന ലീഗാവും ഇത്. അടുത്ത വർഷം മുതലാകും ഈ ലീഗിന് തുടക്കമാവുക.

ഒ എൻ ജി സി, എയർ ഇന്ത്യ പോലുള്ള ഐ ലീഗ് കളിക്കാൻ കഴിയാതെ ഇരുന്ന ക്ലബുകൾക്കൊക്കെ ഈ ലീഗിൽ പങ്കെടുക്കാം. ഇന്ത്യൻ സൂപ്പർ ലീഗിലെ റിസേർവ് ടീമുകൾക്ക് അവസരം നൽകുന്നതിലൂടെ നല്ല അക്കാദമികൾ നടത്താൻ സൂപ്പർ ലീഗ് ക്ലബുകൾക്ക് പ്രചോദനവുമാകും ഈ പുതിയ ലീഗ്. കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നതിനും ഇത് കാരണമാകും.

മുൻ ഫിഫാ ഡെവലപ്മെന്റ് ഓഫീസറും മലയാളിയുമായ ഷാജി പ്രഭാകരനായിരുന്നു ഇങ്ങനെ ഒരു ലീഗിനെ കുറിച്ചുള്ള ചർച്ച 2015ൽ ആദ്യം മുന്നോട്ടു വെച്ചത്. ഇന്ത്യൻ കളിക്കാർ മാത്രമുള്ള ലീഗിന് ആശംസകളുമായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement