ഇന്ത്യൻ ടീമിന്റെ പുതിയ ജേഴ്സി അണിയാൻ ആരാധകർ തയ്പ്പിക്കേണ്ടി വരുമോ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലക്ഷകണക്കിന് ജേഴ്‌സി വേണമെങ്കിലും കിട്ടും പക്ഷെ ഒരു ഇന്ത്യൻ ഫുട്ബോൾ ടീം ജേഴ്‌സി കിട്ടാനില്ല.

അമേരിക്കൻ സ്പോർട്സ് രംഗത്തെ വമ്പന്മാരായ നൈക്ക് ആണ് ഇന്ത്യൻ ടീമിന്റെ പുതിയ ജേഴ്‌സി ഡിസൈൻ ചെയ്യുന്നതും നിർമിക്കുന്നതും .നിലവിലെ പുതിയ ജേഴ്‌സി നേപ്പാളിന് എതിരെ ജൂൺ 6 ന് മുംബൈയിൽ നടന്ന മത്സരത്തിൽ ആണ് ഇന്ത്യ ആദ്യമായി അണിഞ്ഞത് .അത് കിർഗിസ്താനെതിരെയുള്ള മത്സരത്തിലും കാണാൻ കഴിഞ്ഞു.

എന്നാൽ ഇത് വരെ നൈക്ക് സ്റ്റോറുകളിലോ ഓൺലൈനിലോ ജേഴ്‌സി ലഭ്യമല്ല. ഓൺലൈൻ കമ്പനികൾ ആയ ആമസോൺ ഫ്‌ളിപ്കാർട് ,മിന്ത്ര എന്നീ സൈറ്റുകളിലും ഒരു സ്റ്റോക്ക് പോലുമില്ല. പുതിയത് പോയിട്ട് പഴയ ഒരു ജേഴ്‌സി പോലും വിപണിയിൽ ഇല്ല എന്ന നിരാശമായ കാഴ്ചയാണ് നമുക്ക് കാണാനാകുക .

നൈക്ക് പുതിയ ജേഴ്‌സി ലഭ്യമാക്കുമോ എന്ന കാര്യത്തിൽ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഒന്നും തന്നെ ഇല്ല .എന്നാൽ അടുത്ത് തന്നെ വിപണയിൽ എത്തുമെന്ന് സൂചനയുണ്ട് . ഇത് ജേഴ്‌സി വിപണയിൽ വന്നിട്ടേയില്ലാ എന്ന് പറയാൻ പറ്റില്ല. വന്നതൊക്കെ ഒക്കെ തുച്ഛമായ സ്റ്റോക്കുകൾ മാത്രമായിരുന്നു. സ്വന്തം രാജ്യത്തിനെ സപ്പോർട്ട് ചെയ്യാൻ വ്യാജ ജേഴ്സി അണിയേണ്ട ഗതിയാണ് ഇപ്പോൾ.

സൗത്ത്സോക്കേർസ്: https://www.facebook.com/SouthSoccers/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഞ്ജുവും പത്താനും റൈനയും തമിഴ്നാടു പ്രീമിയര്‍ ലീഗിലേക്ക്, ബിസിസിഐ അനുമതി നിര്‍ണ്ണായകം
Next articleഒരോ ചുവടും പ്രൊഫഷണലായി വെച്ച് എഫ് സി കേരള, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ആദ്യം